India
image_print

ഇംഗ്ലണ്ട് ലോകകപ്പിൽ സെലക്ഷനിൽ പിഴവുണ്ടായിരുന്നു: രവിശാസ്ത്രി

Written by

askshiyas

ലോകകപ്പ് പരമ്പരക്കായി മികവുറ്റ സെലക്ഷൻ ഉണ്ടാവണമായിരുന്നെന്ന് വ്യക്തമാക്കി മുൻ പരിശീലകൻ രവി ശാസ്ത്രി. 2019 ലെ ഇംഗ്ലണ്ട് ലോകകപ്പിനിടെ ടീം സെലക്ഷനിൽ പിഴവ് സംഭവിച്ചതായാണ് രവി ശാസ്ത്രി വ്യക്തമാക്കിയത്.

അമ്പാട്ടി റായിഡുവോ ശ്രേയസ് അയ്യരോ ടീമിൽ ഉൾപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ലോകകപ്പിന് മാസങ്ങൾക്കു മുൻപ്, നാലാം നമ്പറിൽ റായിഡു ഇറങ്ങുന്നതാണ് നല്ലതെന്ന് നായകൻ വിരാട് കോഹ്‍ലിയും അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്ത ടീമിൽ റായിഡു ഉണ്ടായിരുന്നില്ല.

മൂന്ന് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്തുന്നതിന് പകരം, അമ്പാട്ടി റായിഡുവിനോ ശ്രേയസ് അയ്യർക്കോ അവസരം നൽകണമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു. ടീം സെലക്ഷനിൽ താൻ ഇടപെടാറില്ല. ആവശ്യപ്പെട്ടാൽ അല്ലാതെ അതിൽ അഭിപ്രായം പറയുകയുമുണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.