India
image_print

മികച്ച ഉപദേഷ്ടാവ് ;എം എസ് ധോണിയെ വാനോളം പുകഴ്ത്തി കെ എല്‍ രാഹുല്‍

Written by

archanaa chuqwe

ന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണിയെ വാനോളം പുകഴ്ത്തി കെ എല്‍ രാഹുല്‍ രംഗത്ത്. ധോണിയെക്കാള്‍ മികച്ചൊരു ഉപദേഷ്ടാവിനെ ഇന്ത്യന്‍ ടീമിന് കിട്ടാനില്ലെന്നാണ് താരം പറഞ്ഞത്. ധോണിയുടെ തന്ത്രങ്ങളാകും ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ കരുത്തെന്നും കെ എല്‍ രാഹുല്‍ പറഞ്ഞു.

 

‘നായകനായിരുന്നപ്പോഴും തങ്ങള്‍ക്കെല്ലാം വേണ്ട ഉപദേശം തന്നിരുന്നത് ധോണിയാണ്. ആ നിമിഷങ്ങള്‍ തിരിച്ചുവന്നിരിക്കുകയാണിപ്പോള്‍. അതിന്റെ ആവേശം ഡ്രസിംഗ് റൂമില്‍ പ്രകടമാണ്. മുന്‍താരങ്ങളില്‍ മറ്റാരെങ്കിലും ആയിരുന്നു ഉപദേഷ്ടാവായി എത്തിയിരുന്നതെങ്കില്‍ ഇത്ര ആവേശം കളിക്കാര്‍ക്കിടയില്‍ ഉണ്ടാകണമെന്നില്ല. പൂര്‍ണ സ്വാതന്ത്ര്യവും കിട്ടണമെന്നില്ല. രണ്ടാം ടി20 കിരീടം സ്വപ്നം കാണുന്ന ഇന്ത്യന്‍ ടീമിന് ധോണിയെക്കാള്‍ മികച്ചൊരു ഉപദേഷടാവില്ലെന്നത് വ്യക്തമാണെ’ന്നുമാണ് കെ എല്‍ രാഹുല്‍ പറഞ്ഞത്. എന്നാല്‍ ധോണിയെ വാനോളം പുകഴ്ത്തി ഇത് ആദ്യമല്ല കെ എല്‍ രാഹുല്‍ രംഗത്ത് എത്തുന്നത്. ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയ്ക്കായി രണ്ടാമതൊന്ന് ആലോചിക്കാതെ കളിക്കാര്‍ വെടിയേല്‍ക്കാന്‍ വരെ തയാറാണെന്നും ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം തന്റെ ചിന്തയിലേക്ക് വരുന്നത് ധോനിയുടെ മുഖമാണെന്നും അത്രമേല്‍ അദ്ദേഹം കളിക്കാരില്‍ ആവേശം ചെലുത്തിയിട്ടുണ്ടെന്നുമാണ് മുന്‍പ് എം എസ് ധോണിയെക്കുറിച്ച് താരം പറഞ്ഞത്. അതേസമയം ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനും ഓസ്ട്രേലിയയെ എട്ട് വിക്കറ്റിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *