India
image_print

വനിതാ ക്രിക്കറ്റ്; അഫ്ഗാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കില്ലെന്ന് ഓസീസ്

Written by

askshiyas

അഫ്ഗാനിസ്താനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറിയതായി ഓസ്ട്രേലിയ. വനിതാ ക്രിക്കറ്റ് ഉൾപ്പെടെ വനിതകൾ പങ്കെടുക്കുന്ന കായിക ഇനങ്ങൾ നിരോധിക്കാനുള്ള താലിബാൻ നീക്കത്തിൽ പ്രതിഷേധിച്ചാണ് ആസ്‌ട്രേലിയ പ്രസ്താവനയിറക്കിയത്.

ട്വിറ്ററിലൂടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം അറിയിച്ചത്. ഹൊബാർട്ടിൽ ഒരു ടെസ്റ്റ് മത്സരം കളിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇനി ഈ മത്സരത്തിന് വേദിയൊരുക്കില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്.

ഓഗസ്റ്റ് 15-ന് അഫ്ഗാൻ ഭരണം ഏറ്റെടുത്ത താലിബാൻ ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വനിതാ ക്രിക്കറ്റും ഇതോടെ രാജ്യത്ത് നിരോധിക്കപ്പെടും.

ഐസിസി അംഗരാഷ്ട്രങ്ങൾക്ക് വനിതാ ദേശീയ ടീം ഉണ്ടായിരിക്കണമെന്ന നിബന്ധനയുള്ളതിനാൽ അഫ്ഗാനിസ്താൻ പുരുഷ ടീമിന് ഐസിസി അംഗത്വം നഷ്ടമാകുകയും ചെയ്യും.

Leave a Reply

Your email address will not be published.