India
image_print

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

Written by

archanaa chuqwe

യുവന്റസുമായുള്ള കരാർ അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ടീം വിടുകയാണ് എന്ന് ക്രിസ്റ്റ്യാനോ സഹതാരങ്ങളെ അറിയിച്ചു.പ്രതിഫലക്കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. ഒരു സീസണിന് 14-15 ദശലക്ഷം യൂറോ (130 കോടി രൂപ)യാണ് പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ളതെന്നാണ് വിവരം. നിലവിൽ 31 ദശലക്ഷം യൂറോയാണ് ഒരു സീസണിൽ യുവന്റസ് താരത്തിന് നൽകുന്നത്.

 

രണ്ടു വർഷത്തെ കരാറാണ് സിറ്റിയുമായി താരം ഒപ്പുവയ്ക്കുന്നത് എന്നാണ് സൂചന.ട്രാൻസ്ഫർ ഫീയായി 28-30 മില്യൺ യൂറോ വേണമെന്നാണ് യുവന്റസിന്റെ ആവശ്യം. ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോയുടെ ഏജൻസ് ജോർജ് മെൻഡെസ് ക്ലബ് അധികൃതരുമായി ചർച്ച നടത്തുകയാണ്.

Leave a Reply

Your email address will not be published.