India
image_print

ചുള്ളിക്കമ്പും നാരുകളുമില്ല;കമ്പികളും വയറും ഉപയോഗിച്ച് കാക്കക്കൂട്

Written by

archanaa chuqwe

കാലാവസ്ഥാ വ്യതിയാനം ഇന്ന് പ്രകൃതിയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ്. ഉയര്‍ന്ന് വരുന്ന താപനില കൊടുംവരള്‍ച്ചയ്ക്കും, സൂര്യതാപത്തിനും ഒക്കെ കരണമാകുമ്പോള്‍, അത് പക്ഷികളിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ആഗോളതാപനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പക്ഷികള്‍ കൂടിന്റെ ആകൃതി മാറ്റിയിരിക്കുകയാണ്.പരിസ്ഥിതിയിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ അനുസരിച്ച് ജീവികള്‍ സ്വീകരിക്കുന്ന മാറ്റങ്ങള്‍ തുറന്നു കാണിക്കുന്ന ഒരു കണ്ടെത്തലാണ് ഇടുക്കി അടിമാലി കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയോരത്ത് അടിമാലി ടൗണിന് സമീപത്ത് നിന്നും കണ്ടെത്തിയ കാക്കയുടെ കൂട്.

സാധാരണയായി അധികം ഭാരമില്ലാതെ ചുള്ളിക്കമ്പും നാരുകളും ഇലകളുമെല്ലാം കൂട്ടിച്ചേര്‍ത്താണ് കാക്കകള്‍ കൂട് നിര്‍മ്മിക്കാറുള്ളത്.എന്നാല്‍ ഈ കൂട് നിര്‍മ്മിച്ചിരിക്കുന്നത് നൂല്‍ക്കമ്പി, വയര്‍, ചെമ്പുകമ്പികള്‍ എന്നിവ ഉപയോഗിച്ചാണ്. മരത്തിന്റെ കമ്പ് മുറിച്ചതോടെയാണ് ഈ ആധുനിക കൂട് നിലത്ത് വീണത്. അഞ്ച് കിലോയോളം ഭാരമാണ് ഈ കൂടിനുള്ളത്. പൊതുപ്രവര്‍ത്തകനായ കെ എസ് മൊയ്തുവാണ് ഈ കൂട് സൂക്ഷിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.