India
image_print

ക്രിപ്‌റ്റോ വിപണി നേട്ടത്തിൽ; ബിറ്റ്‌കോയിൻ 4.08% ഉയർന്നു

Written by

archanaa chuqwe

നിക്ഷേപകർക്ക് ആശ്വാസമായിക്കൊണ്ട് ക്രിപ്‌റ്റോ വിപണി നേട്ടത്തിലേക്ക് ചുവടു വയ്ക്കുന്ന കാഴ്ചയാണ് ഇന്ന് ദൃശ്യമാകുന്നത്. ബിറ്റ്‌കോയിൻ, എഥിരിയം, കാർഡാനോ തുടങ്ങിയ മുൻനിര കോയിനുകളെല്ലാം മൂല്യത്തിൽ മുകളിലേക്ക് കുതിയ്ക്കുകയാണ്. അതേ സമയം ടെതർ, യുഎസ്ഡി കോയിനുകളുടെ മൂല്യം ഇടിഞ്ഞു. ക്രിപ്റ്റോ വിപണിയിലെ മാറ്റങ്ങൾ പ്രവചനാതീതമാണെന്ന് നിക്ഷേപകർക്കെല്ലാം അറിയാമല്ലോ.

എറ്റവും വേഗത്തിൽ നേട്ടത്തിൽ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തിൽ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്‌റ്റോ വിപണിയുടെ സവിശേഷത. ക്രിപ്‌റ്റോ വിപണി അതിനാൽ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാൻ തയ്യാറുള്ളവർക്ക് മാത്രമാണ് ക്രിപ്‌റ്റോ വിപണിയിൽ നിന്നും നേട്ടം സ്വന്തമാക്കുവാൻ സാധിക്കുക.

കഴിഞ്ഞ 24 മണിക്കൂറിൽ ബിറ്റ്‌കോയിൻ 4.08 ശതമാനം ഉയർന്നു. നിലവിൽ 34,83,506 രൂപയ്ക്കാണ് കോയിൻ വിനിമയം ചെയ്യപ്പെടുന്നത്. 59.8 ട്രില്യണാണ് കോയിന്റെ മാർക്കറ്റ് ക്യാപ്. എഥിരിയം കോയിനുകൾ കഴിഞ്ഞ 24 മണിക്കൂറിൽ 10.15 ശതമാനം നേട്ടമാണ് സ്വന്തമാക്കിയത്. നിലവിൽ 2,48,297 രൂപയ്ക്കാണ് കോയിൻ വിനിമയം ചെയ്യപ്പെടുന്നത്. 25.7 ട്രില്യണാണ് കോയിന്റെ മാർക്കറ്റ് ക്യാപ്.

Leave a Reply

Your email address will not be published.