India
image_print

രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി ക്യൂബ

Written by

archanaa chuqwe

കോവിഡ് മഹാമാരിക്കെതിരായ ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണ് വാക്സിനേഷന്‍. പല രാജ്യങ്ങളിലും ഇപ്പോഴും വാക്സിനേഷന്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവര്‍ക്കുള്ള വാക്സിനേഷനാണ് തുടരുന്നത്.ഇതുവരെയായിട്ടും കുട്ടികള്‍ക്കുള്ള വാക്സിന്‍ പല രാജ്യത്തും നല്‍കിയിട്ടില്ല.എന്നാലിപ്പോഴിതാ രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയിരിക്കുകയാണ് ക്യൂബ.ഇതോടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ക്യൂബ മാറി.കോവിഡിനെതിരെ ക്യൂബ തദ്ദേശിയമായി അബ്ദാല, സോബെറാന എന്നീ രണ്ട് വാക്‌സിനുകള്‍ വികസിപ്പിച്ചിരുന്നു. ഇതാണ് കുട്ടികള്‍ക്ക് നല്‍കി തുടങ്ങിയത്.

അതേസമയം ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്‌സിനാണ് ക്യൂബ കുട്ടികള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് 2 നും 11 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് ക്യൂബ വാക്‌സിന്‍ നല്‍കി തുടങ്ങിയത്.കോവിഡിനെതുടര്‍ന്ന് ക്യൂബയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് എല്ലാ കുട്ടികള്‍ക്കും കുത്തിവയ്പ്പ് നടത്താനാണ് ക്യൂബ ലക്ഷ്യമിടുന്നത്.പ്രായപൂര്‍ത്തിയാകാത്തവരില്‍ അബ്ദാല, സോബെറാന എന്നീ വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വെള്ളിയാഴ്ച മുതല്‍ പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും ക്യൂബ വാക്‌സിന്‍ നല്‍കി തുടങ്ങിയിരുന്നു.

 

Leave a Reply

Your email address will not be published.