India
image_print

മാറഡോണയ്ക്കെതിരേ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത

Written by

archanaa chuqwe

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഡീഗോ മാറഡോണയ്ക്കെതിരേ ലൈംഗികാരോപണവുമായി ക്യൂബൻ വനിത മേവിസ് അൽവരാസ് എന്ന 37 കാരി രംഗത്ത്. വർഷങ്ങൾക്ക് മുൻപ് മാറഡോണ തന്നെ ബലാത്സംഗം ചെയ്തുവെന്നും അന്ന് വെറും 16 വയസ്സുമാത്രമായിരുന്നു പ്രായമെന്നും തന്റെ കുട്ടിക്കാലം മാറഡോണ അപഹരിച്ചുവെന്നും അൽവരാസ് ആരോപിച്ചു.

 

2001 ലാണ് ആരോപണവുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത്. അന്ന് മാറഡോണയ്ക്ക് 40 വയസ്സും അൽവരാസിന് 16 വയസ്സുമാണ് പ്രായം. ഹവാനയിലെ ഒരു ക്ലിനിക്കിൽ വെച്ചാണ് മാറഡോണ തന്നെ ബലാത്സംഗം ചെയ്തതെന്ന് അൽവരാസ് വ്യക്തമാക്കി.
മാറഡോണ തന്റെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗത്തിനിരയാക്കി. അതേക്കുറിച്ച് കൂടുതൽ പറയാൻ തനിക്ക് സാധിക്കുന്നില്ല. ആ ഞെട്ടൽ മാറാൻ വർഷങ്ങൾ വേണ്ടിവന്നുവെന്നും അൽവരാസ് പറഞ്ഞു.2020 നവംബർ 25 നാണ് മാറഡോണ ലോകത്തോട് വിടപറഞ്ഞത്. മാറഡോണ മരിച്ച് ഒരു വർഷം തികയുന്ന സമയത്താണ് അദ്ദേഹത്തിനെതിരേ ആരോപണമുയരുന്നത്.

Leave a Reply

Your email address will not be published.