India
image_print

നെടുമ്പാശ്ശേരിയിലെത്തിയ 4 പേർക്ക് കൊവിഡ്

Written by

askshiyas

കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലു പേർക്ക് കൊവിഡ്. ഒമിക്രോൺ പരിശോധനക്കായി ഇവരുടെ സ്രവങ്ങൾ അയച്ചു. നെതർലാൻഡിൽ നിന്നും വന്ന രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്.

യു.കെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. വിമാനത്താവളത്തിൽ നിന്ന് പരിശോധിച്ചപ്പോൾ ഇയാൾക്ക് കൊവിഡ് നെഗറ്റീവായിരുന്നു.

ഹൈ റിസ്‌ക് രാജ്യത്ത് നിന്ന് വന്നതിനാലാണ് ഇയാളുടെ സ്രവം കൂടുതൽ പരിശോധനക്കായി അയച്ചത്. തുടർന്നാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.

Leave a Reply

Your email address will not be published.