India
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വര്‍ധിക്കുന്നു;കാരണം ഇത്
Last updated on Sep 24, 2021, 8:45 am


കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ സൈബര്‍ ക്രൈം 12 ശതമാനം വര്‍ധിച്ചതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വര്‍ധനവിന്റെ കാര്യത്തില്‍ തെലങ്കാന ഒന്നാം സ്ഥാനത്തും, ഗുജറാത്ത് രണ്ടാം സ്ഥാനത്തും വന്നപ്പോള്‍, മൂന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത് അസം ആണ്. ഒരു ലക്ഷം പേര്‍ക്ക് ഇത്ര കേസ് എന്ന കണക്കിലും അസം മൂന്നാം സ്ഥാനത്താണ്. അസമില്‍ മുന്പില് നില്‍ക്കുന്നത് റിവഞ്ച് പോണ് കേസുകളാണ്. അസമിലെ ആകെ 3530 കേസുകളില്‍ ഒരു തരംതിരിച്ചുള്ള വിശകലനം നടത്തിയപ്പോള്‍, അതില്‍ 45 ശതമാനവും അശ്ളീല ദൃശ്യങ്ങള്‍ കാണിച്ചുള്ള ബ്ലാക്ക് മെയിലുകളാണെ ന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ സെക്സ് ക്രൈമുകളുടെ ദേശീയ ശരാശരിയായ 14.3 യുടെ മൂന്നു മടങ്ങോളം വരും ഇത്.
അസമില്‍ ഇത്തരത്തിലുള്ള കേസുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി കൂടുതലാണ് എന്നും ഇക്കാര്യത്തില്‍ നീതിന്യായവ്യവസ്ഥയുടെ നടപടികള്‍ വളരെ പതുക്കെ ആണെന്നും, കൂടുതല്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ട് എന്നും അസം വനിതാ കമ്മീഷന് ആവിശ്യപ്പെട്ടിടുണ്ട്.അതേസമയം, തങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കാന്‍ സജ്ജമാണെന്നും അസമില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ സൈബര്‍ സെല്ലിന് ലഭ്യമല്ലാത്തതാണ് കമ്പ്യൂട്ടറിനും, ഫേസ്ബുക്ക്/വാട്ട്സ്ആപ്പ് പ്രൊഫൈലുകള്‍ക്കും പിന്നില്‍ ഒളിച്ചിരുന്ന് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് എന്ന് ഒരു അസം പോലീസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു.


