India
image_print

കാടിനുള്ളിലൂടെ സൈക്കിള്‍ സവാരിക്ക് അവസരമൊരുക്കി ദുബായ്

Written by

archanaa chuqwe

കാടിനുള്ളിലൂടെ സൈക്കിള്‍ സവാരിക്ക് അവസരമൊരുക്കി ദുബായ്. ടൂറിസ്റ്റുകള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും മികച്ച ഒരു അവസരം കൂടിയാണ് ദുബായ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈക്കിള്‍ സൗഹൃദ നഗരം ആകുന്നതിന്റെ ഭാഗമായാണ് ദുബായ് മുനിസിപ്പാലിറ്റി ആദ്യമായി ഇത്തരമൊരു പദ്ധതി ഒരുക്കിയത്. പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. മുഷ്രിഫ് നാഷണല്‍ പാര്‍ക്കിലാണ് 50 കിലോമീറ്റര്‍ നീളമുള്ള മണല്‍ ബൈക്ക് ട്രാക്ക് വികസിപ്പിക്കുന്നത്. പാര്‍ക്കിനുള്ളിലെ ഏകദേശം 70,000 മരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൃദ്ധമായ വനത്തിനുള്ളിലൂടെയാണ് ട്രാക്ക് സജ്ജീകരിക്കുന്നത്.പുതിയ ട്രാക്ക് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദുബായിലെ നിലവിലുള്ള ആസുത്രിത സൈക്കിള്‍ ട്രാക്കുകളുടെ നീളത്തിലേക്ക് 270 കിലോമീറ്റര്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു.

ദുബായ് ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ചേര്‍ന്ന് മുന്നോട്ടുവെച്ച ആശയങ്ങളുടെ ഭാഗമാണ് ഈ സൈക്കിള്‍ ട്രാക്ക്. മൂന്നു മീറ്റര്‍ വീതിയിലാണ് ട്രാക്ക് ഉണ്ടാവുക. ആദ്യഘട്ടത്തില്‍ പ്രതിദിനം മൂവായിരത്തിലധികം സൈക്കിള്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ഉണ്ടാവുക. പ്രദേശത്തിന്റെ ഭൂപ്രകൃതിക്ക് അനുസൃതമായ രാജ്യാന്തര മാനദണ്ഡം സവിശേഷതയുള്ള സാങ്കേതിക മാര്‍ഗനിര്‍ദേശവും അനുസരിച്ചായിരിക്കും രൂപകല്‍പന ചെയ്യുക. നഗരമധ്യത്തില്‍ നിന്നും 20 കിലോമീറ്റര്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഈ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published.