India
image_print

ഡി രാജയ്ക്ക് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

Written by

archanaa chuqwe

നി രാജയെ അനുകൂലിച്ച സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം. സംസ്ഥാന നേതൃത്വത്തെ അപമാനിക്കുന്നതാണ് ജനറല്‍ സെക്രട്ടറിയുടെ സമീപനമെന്നാണ് ആക്ഷേപം. പൊലീസിനെ വിമര്‍ശിച്ച ആനിരാജയ്‌ക്കെതിരെ വനിതാ നേതാക്കളും വിമര്‍ശനമുന്നയിച്ചു. സംസ്ഥാന ഘടകവുമായി ആലോചിക്കാതെയാണ് പൊലീസിനെതിരായ വിമര്‍ശനമെന്നാണ് പരാതി.

ഇന്നലെ സംസ്ഥാന എക്‌സിക്യൂട്ടീവിലും വലിയ രീതിയിലുള്ള വിമര്‍ശനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന കൗണ്‍സിലിലും രൂക്ഷവിമര്‍ശനം നേതാക്കള്‍ ഉന്നയിച്ചത്. അസാധാരണമായ നടപടി ക്രമങ്ങളാണ് സിപിഐ സംസ്ഥാന കൗണ്‍സിലിലും നടന്നത്. പൊലീസ് ഗ്യാങ് പരാമര്‍ശം ദേശിയ നിര്‍വാഹക സമിതി കണ്ടെത്തിയിട്ടും അത് പരസ്യമായി പറഞ്ഞില്ല. കൂടാതെ ആനി രാജ സംസ്ഥാന ഘടകവുമായി ആലോചിക്കാതെയാണ് പൊലീസിനെതിരായ വിമര്‍ശനം നടത്തിയതെന്നാണ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാന കൗണ്‍സിലില്‍ ഉന്നയിച്ച പരാതി.

 

Leave a Reply

Your email address will not be published.