India
image_print

കുട്ടികള്‍ 40 മിനിറ്റ് നേരം മാത്രമേ ഈ ആപ്പ് ഉപയോഗിക്കാവൂ; ഉത്തരവുമായി ചൈന

Written by

askshiyas

കുട്ടികളും മുതിര്‍ന്നവരും ടിക്ടോക്ക് പോലെ ഇഷ്ടപ്പെടുന്ന ചൈനയില്‍ സജീവമായ പ്ലാറ്റ്‌ഫോമാണ് ഡൗയിന്‍. എന്നാല്‍ നിരന്തരം ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിനാല്‍ കുട്ടികള്‍ ഇതിന് അടിമപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ ദിവസത്തില്‍ 40 മിനിറ്റ് നേരം മാത്രമേ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാവൂ എന്നാണ് ചൈന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 14 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ക്കാണ് ഈ നിയമങ്ങള്‍ ബാധകമാവുക. അവരുടെ യഥാര്‍ത്ഥ പേരുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആധികാരികത ഉറപ്പുവരുത്തുകയും, 06:00 -നും 22:00 -നും ഇടയില്‍ മാത്രം ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്യും.

കൗമാരക്കാര്‍സാങ്കേതികവിദ്യഉപയോഗിക്കുന്നത് ചൈന അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണിതെന്ന വിമര്‍ശനവും ശക്തമാക്കുന്നുണ്ട്. ഡൗയിന്റെ ഉപയോക്തൃ കരാര്‍ അനുസരിച്ച്, പ്ലാറ്റ്‌ഫോമില്‍ കുറഞ്ഞ പ്രായമില്ല. എന്നാല്‍ 18 വയസ്സിന് താഴെയുള്ളവര്‍ ഇവ ഉപയോ?ഗിക്കാന്‍ നിയമപരമായി രക്ഷാകര്‍ത്താവിന്റെ സമ്മതം നേടണം. TikTok -ല്‍ ഏറ്റവും കുറഞ്ഞ പ്രായം 13 ആണ്.കഴിഞ്ഞ മാസം, ചൈനയില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ആഴ്ചയില്‍ വീഡിയോ ഗെയിമുകള്‍ കളിക്കുന്നത് നിരോധിച്ചിരുന്നു. ഗെയിം കളിക്കുന്നത് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഒരു മണിക്കൂര്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ചൈനയിലെ ഔദ്യോഗിക മാധ്യമം കൗമാരക്കാരിലെ ഇന്റര്‍നെറ്റ് ഉപയോഗം അമിതമാണ് എന്നും അത് അവരുടെ മാനസിക-ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു . സോഷ്യല്‍ മീഡിയ ഏജന്‍സിയായ ‘വീ ആര്‍ സോഷ്യല്‍’, യുവാക്കള്‍ ദിവസത്തില്‍ അഞ്ച് മണിക്കൂറെങ്കിലും ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുവെന്നും അതില്‍ രണ്ട് മണിക്കൂറെങ്കിലും ചെലവഴിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലാണ് എന്നും പറഞ്ഞിരുന്നു. 2019 -ല്‍, ഡൗയിനും എതിരാളികളായ കുവൈഷോയും ഡീ അഡിക്ഷന്‍ മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങുകയും അവര്‍ ചൈല്‍ഡ് ലോക്കുകള്‍ അവതരിപ്പിക്കുകയും, ഈ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published.