India
വിരമിക്കൽ പ്രഖ്യാപിച്ച് ഡെയ്ൽ സ്റ്റെയ്ൻ
Last updated on Aug 31, 2021, 12:40 pm


അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് താരം പ്രഖ്യാപനം നടത്തിയത്.എല്ലാ ഫോർമാറ്റിൽ നിന്നുമായി 699 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. 16 വർഷം നീണ്ട കരിയറിൽ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി 20-കളും താരം കളിച്ചിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് സ്റ്റെയ്ൻ. 2004 ഡിസംബർ 17-നാണ് താരം ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 2020 ഫെബ്രുവരി 21-നായിരുന്നു അവസാന മത്സരം.


