India
image_print

കേടായ പേന മാറ്റി നല്‍കിയില്ല; 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

Written by

archanaa chuqwe

കേടായ പേന മാറ്റി നല്‍കാത്തതിനെ തുടര്‍ന്ന് കച്ചവടക്കാരന്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പാലക്കാടാണ് സംഭവം.450 രൂപയ്ക്കു വാങ്ങിയ പാര്‍ക്കര്‍ പേനയാണ് കേടായത്.5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി.മംഗലംഡാം ഒലിങ്കടവ് മൂങ്ങാങ്കുന്നേല്‍ ജോയി വി.തോമസ് മംഗലംഡാമിലെ വിസ്മയ കളക്ഷന്‍സിനും നോയിഡയിലെ ലക്ഷര്‍ റൈറ്റിങ് ഇന്‍സ്ട്രുമെന്റ്സിനും എതിരായി നല്‍കിയ പരാതിയിലാണു വിധി.കമ്മീഷന്‍ അധ്യക്ഷന്‍ വിനയ് മേനോന്‍, അംഗം എം വിദ്യ എന്നിവര്‍ കേസില്‍ വിധി പറഞ്ഞത്.

കടയുടമ പരാതിക്കാരന് 5000 രൂപയും പുതിയ പേനയും നല്‍കണമെന്നാണു പാലക്കാട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചത്.ഉപഭോക്താവിനു വില്‍പനാനന്തര സേവനങ്ങള്‍ നല്‍കാന്‍ വ്യാപാരിക്കു ബാധ്യതയില്ലെന്ന വാദം തള്ളിയാണ് വിധി.2019 ഡിസംബറിലാണ് സംഭവം നടന്നത്. കടയില്‍ നിന്ന് 450രൂപയ്ക്ക് വാങ്ങിയ പാര്‍ക്കര്‍ പേന വീട്ടിലെത്തി നോക്കിയപ്പോള്‍ തകരാറുണ്ടെന്ന് മനസിലാക്കി.2 വര്‍ഷത്തെ വാറണ്ടിയുള്ളതിനാല്‍ പേന മാറ്റി നല്‍കണമെന്നു കടക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കടക്കാരന്‍ അംഗീകരിച്ചില്ല. തുടര്‍ന്ന ജോയി നിയമപരമായ നോട്ടിസ് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീടാണ് തര്‍ക്കപരിഹാര കമ്മിഷനില്‍ പരാതി നല്‍കുന്നത്.3000 രൂപ നഷ്ടപരിഹാരവും, 2000 രൂപ കോടതിച്ചെലവും 45 ദിവസത്തിനുള്ളില്‍ നല്‍കാനാണ് വിധി. അല്ലെങ്കില്‍ ഒന്‍പത് ശതമാനം നിരക്കില്‍ പലിശ കൂടി ഈടാക്കപ്പെടുമെന്നും വിധിയിലുണ്ട്.

Leave a Reply

Your email address will not be published.