India
ജെയിംസ് ബോണ്ട് കുപ്പായം അഴിച്ച് ഡാനിയല്‍ ക്രേഗ്
Last updated on Sep 29, 2021, 11:27 am


ജെയിംസ് ബോണ്ടായി ഇനി ഡാനിയല്‍ ക്രെയ്ഗ് ഇല്ല.ഹോളിവുഡ് നടന് ഡാനിയല്‍ ക്രെയ്ഗ് നോ ടൈം ടു ഡൈ എന്ന ചിത്രത്തിന് ശേഷം ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയില്‍ നിന്ന് വിരമിക്കുകയാണ്. സെപ്റ്റംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.നേരത്തെ ചിത്രം 2020 ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.കോവിഡിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റീലീസ് വൈകിയത്.ബോണ്ട് പരമ്പരയിലെ 25ാം ചിത്രമായ നോ ടൈം ടു ഡൈയിലാണ് ക്രെയ്ഗ് അവസാനം വേഷമിട്ടത്. ചിത്രം സെപ്തംബര്‍ 30 ന് യുകെയിലും, ഒക്ടോബര്‍ 8 ന് അമേരിക്കയിലും റിലീസ് ചെയ്യും.
2006 ല്‍ പുറത്തിറങ്ങിയ കാസിനോ റോയല്‍ എന്ന ചിത്രത്തിലാണ് ഡാനിയല്‍ ക്രെയ്ഗ് ആദ്യമായി ബ്രിട്ടീഷ് ചാരനായി പ്രത്യക്ഷപ്പെട്ടത്. ക്വാണ്ടം ഓഫ് സൊലേസ് (2008), സ്കൈഫോള്‍ (2012), സ്പെക്ടര് (2015) എന്നിവ ഇതിനുശേഷം വന്നു.അടുത്തിടെ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കമാന്‍ഡര്‍ പദവി നല്കി ബ്രിട്ടീഷ് റോയല്‍ നേവി ആദരിച്ചു.


