India
image_print

യുഎസ് ഓപ്പണ്‍:ജോക്കോവിച്ചിനെ അട്ടിമറിച്ച് മെദ്വദേവ്

Written by

askshiyas

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിനെ അട്ടിമറിച്ച് കീരിടം സ്വന്തമാക്കി ഡാനില്‍ മെദ് വദേവ്.മെദ് വദേവിന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്. 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മെദ് വദേവ് ചരിത്രം കുറിച്ചത്.നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മെദ്വദേവ് യു എസ് ഓപ്പണ്‍ ടെന്നീസ് കിരീടം കിരീടം സ്വന്തമാക്കിയത്.21 വര്‍ഷത്തിന് ശേഷം ആദ്യമായാണ് റഷ്യന്‍ താരം യു എസ് ഓപ്പണ്‍ ചാമ്പ്യനാകുന്നത്.

 

തോല്‍വിയോടെ കലണ്ടര്‍ സ്ലാം എന്ന നേട്ടം ജോകോവിച്ച് നഷ്ടമായി. കിരീടം നേടിയിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാകാനും കലണ്ടര്‍ സ്ലാം നേടാനും സെര്‍ബ് താരത്തിനാകുമായിരുന്നു. എന്നാല്‍ ജോകോവിച്ചിന്‍രെ സ്വപ്‌നങ്ങള്‍ മെദ് വദേവ് തകര്‍ത്തു. തോല്‍വിക്ക് ശേഷം കണ്ണീരോടെയാണ് ജോക്കോവിച്ച് കളം വിട്ടത്. 2019 യുഎസ് ഓപ്പണ്‍ ഫൈനലില്‍ റഫാല്‍ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവില്‍ കൈവിട്ട കിരീടം മെദ് വദേവ് ഇത്തവണ അനായാസം സ്വന്തമാക്കുകയായിരുന്നു. അതേസമയം തന്റെ വിവാഹവാര്‍ഷിക ദിനത്തിലാണ് ഡാനില്‍ മെദ് വദേവ് യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം നേടിയത്.

 

Leave a Reply

Your email address will not be published.