India
image_print

വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്റെ അടുക്കളയില്‍ കുഴിച്ചിട്ടനിലയില്‍

Written by

askshiyas

ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്റെ അടുക്കളയില്‍ കുഴിച്ചിട്ടനിലയില്‍.പണിക്കന്‍കുടിയില്‍ മൂന്ന് ആഴ്ച മുന്‍പ് കാണാതായ സിന്ധുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അയല്‍വാസി ബിനോയുടെ അടുക്കളയില്‍ നിന്നാണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

വീട്ടമ്മയെ കാണാതായതോടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയ ഉടന്‍ ബിനോയി ഒളിവില്‍ പോവുകയായിരുന്നു.ഇയാള്‍ ഒളിവില്‍ പോയതോടെയാണ് ബന്ധുക്കളില്‍ സംശയം ബലപ്പൈടുന്നത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിനോയിയുടെ വീട്ടിലെ അടുക്കളയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.ഭര്‍ത്താവുമായി പിണങ്ങി സിന്ധു ഇളയ മകനൊപ്പം പണിക്കന്‍കുടിയില്‍ താമസിച്ച് വരികയായിരുന്നു. ഇതിനിടെ ബിനോയിയും സിന്ധുവും തമ്മില്‍ അടുപ്പത്തിലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ തെറ്റുകയും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും കരുതുന്നു. ഒളിവില്‍ പോയ ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

 

 

 

Leave a Reply

Your email address will not be published.