India
image_print

ലോകത്തിലെ ഏറ്റവും കൂടുതല്‍ ക്യാമറകളുള്ള നഗരം;വമ്പന്‍ നഗരങ്ങളെ പിന്നിലാക്കി ഡല്‍ഹി

Written by

askshiyas

ലോകത്തില്‍ ഏറ്റവുമധികം ക്യാമറകളുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഒന്നാമത്.വമ്പന്‍ നഗരങ്ങളെ പിന്നിലാക്കിയാണ് ഡല്‍ഹിയുടെ ഈ നേട്ടം ലോകത്തെ 150 പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ കണക്കെടുപ്പിലാണ് ഡല്‍ഹി ഒന്നാമതെത്തിയിരിക്കുന്നത്.ഫോബ്സ് മാസിക നടത്തിയ കണക്കെടുപ്പിലാണ് പൊതുസ്ഥലത്ത് ഏറ്റവും കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന നഗരമായി ഡല്‍ഹി മാറിയത്.

 

യുഎസിലെ ന്യൂയോര്‍ക്ക്, യുകെയിലെ ലണ്ടന്‍ തുടങ്ങിയ മറ്റ് പ്രധാന അന്താരാഷ്ട്ര നഗരങ്ങളെ പിന്തള്ളിയാണ് ഇന്ത്യന്‍ നഗരം ഈ പട്ടികയില്‍ ഇടം പിടിച്ചത്. ചെന്നൈയാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ നഗരം. ഒരു ചതുരശ്രമൈലില്‍ 609 ക്യാമറകള്‍. മുംബൈ പട്ടികയില്‍ 18-ാം സ്ഥാനത്താണ്. 157 ക്യാമറകളാണ് മുംബൈ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.ഡല്‍ഹിക്ക് 1826 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത് എന്നാല്‍ ലണ്ടനില്‍ 1138 ക്യാമറകളാണുള്ളത്.ഷാങ്ഹായ്, ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളെ ഒരു ചതുരശ്ര മൈലില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ കൊണ്ട് ഡല്‍ഹി തോല്‍പ്പിച്ചുവെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ചുരുങ്ങിയ സമയത്തിനുള്ളില്‍ക്യാമറ ഇന്‍സ്റ്റാളേഷന്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി കെജ്രിവാള്‍ അഭിനന്ദിക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published.