India
image_print

ദളിത് എഴുത്തുകാരുടെ രചനകള്‍ ഒഴിവാക്കി ഡല്‍ഹി സര്‍വകലാശാല

Written by

askshiyas

ദളിത് എഴുത്തുകാരുടെ രചനകള്‍ ഒഴിവാക്കി ഡല്‍ഹി സര്‍വകലാശാല.ദളിത് എഴുത്തുകാരായ മഹാശ്വേത ദേവി, ബാമ, സുകിര്‍ത്തരണി എന്നിവരുടെ രചനകളാണ് ബിഎ ഇംഗ്ലീഷ് സിലബസില്‍ നിന്നും ഡല്‍ഹി സര്‍വകലാശാല വെട്ടിമാറ്റിയത്. പകരം സവര്‍ണ്ണ എഴുത്തുകാരി രമാബായിയുടെ രചനകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 15 അംഗ അക്കാദമിക് കൌണ്‍സിലിന്റെ എതിര്‍പ്പു പോലുംമുഖവിലയ്‌ക്കെടുക്കാതെയായിരുന്നു നടപടി.

 

അന്തരിച്ച ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥയായ ദ്രൗപതി പൊലീസ് ക്രൂരതയ്ക്ക് ഇരയായ ഗോത്ര വനിതയെ കുറിച്ച് പറയുന്ന കഥയാണ്. 1999 മുതല്‍ സര്‍വകലാശാലയുടെ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്. രാമായണ ഒരു ഫെമിനിസ്റ്റ് വായന എന്ന രചനയും സിലബസില്‍ നിന്നും മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് മേല്‍നോട്ട സമിതി അധ്യക്ഷന്‍ കൂടിയായ മഹാരാജ് പാണ്ഡിറ്റിന്റെ പ്രതികരണം.

 

Leave a Reply

Your email address will not be published.