India
ബ്ലാക്ക് ഫംഗസ്;രോഗവും.ദില്ലിയില്‍ ഇതുവരെ മരിച്ചത് 252 പേർ
Last updated on Jul 22, 2021, 1:20 pm


Highlights
ദില്ലിയില്‍ ഇതുവരെ 1,734 രോഗികളില്‍ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയിട്ടുണ്ട്
കോവിഡിനൊപ്പം ഭീതിപടർത്തി ബ്ലാക്ക് ഫംഗസ് രോഗവും.ദില്ലിയില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് മൂലം 252 പേർ മരിച്ചു. 900 പേരുടെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബ്ലാക്ക് ഫംഗസ് അതീവ ജാഗ്രത പാലിക്കേണ്ട ഒന്നും കൊറോണ വൈറസിനേക്കാള്‍ 13 മടങ്ങ് മാരകവുമാണ്.. ബ്ലാക്ക് ഫംഗസ് മൂലം ദില്ലി സര്‍ക്കാര്‍ 89 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദില്ലിയില്‍ ഇതുവരെ 1,734 രോഗികളില്‍ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയിട്ടുണ്ട്.ഇതില്‍ 519 രോഗികള്‍ സുഖം പ്രാപിച്ചു, ഇതില്‍ 300 ലധികം രോഗികള്‍ക്ക് കണ്ണ് അല്ലെങ്കില്‍ മൂക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നു.നിലവിൽ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ 928 രോഗികള്‍ ഇപ്പോഴും ചികിത്സയിലാണ്.
അതേസമയം, ബ്ലാക്ക് ഫംഗസിന് ചികിത്സ തേടാന്‍ വിസമ്മതിച്ച 35 രോഗികളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രോഗികളെ ലാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ രോഗികള്‍ നിലവില്‍ ചികിത്സയിലാണോ അല്ലയോ എന്ന കാര്യം വ്യക്തമല്ല.


