India
image_print

നടി തൃഷയെ അറസ്റ്റ് ചെയ്യണം;ഹിന്ദു സംഘടനകള്‍

Written by

askshiyas

സംവിധായകന്‍ മണിരത്‌നത്തെയും തെന്നിന്ത്യന്‍ സൂപ്പര്‍താരം തൃഷാ കൃഷ്ണയേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍. മണിരത്‌നത്തിന്റെസംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം പൊന്നിയന്‍ സെല്‍വന്റെ ചിത്രീകരണത്തിനിടയില്‍ ചെരുപ്പ് ധരിച്ച് തൃഷ ഷേത്രത്തില്‍ കയറിയ സംഭവത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ചരിത്ര പ്രസിദ്ധ ക്ഷേത്രത്തിനകത്ത് വെച്ചാണ് സിനിമയുടെ നിര്‍ണായക രംഗങ്ങളുടെ ചിത്രീകരണം. ചിത്രീകരണവേളയില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ തൃഷയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചിത്രത്തില്‍ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിനകത്തെ ശിവലിംഗ വിഗ്രഹത്തിനും നന്തി വിഗ്രഹത്തിനും സമീപം താരം നില്‍ക്കുന്ന ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ആചാര ലംഘനം നടത്തിയതിന് മണിരത്‌നത്തെയും തൃഷയെയും അറസ്റ്റ് ചെയ്യണമെന്നും തമിഴ്‌നാട് ഹിന്ദു സംഘടനകള്‍ ആരോപിച്ചു.

 

അടുത്തിടെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കുതിര ചത്ത സംഭവവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മൃഗങ്ങളുടെസംരക്ഷണംഉറപ്പുവരുത്തിയില്ലെന്ന് കാട്ടി പീപ്പിള്‍ ഫോര്‍ ദി എത്തികെല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് പരാതി നല്‍കിയ പശ്ചാത്തലത്തില്‍ സിനിമാ കമ്പനിക്കെതിരെയും മദ്രാസ് ടാക്കീസിനെതിരെയും കുതിരയുടെ ഉടമസ്ഥനെതിരെയും കേസെടുത്തിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ മണിക്കൂറുകളോളം നിന്ന കുതിരകള്‍ക്ക് നിര്‍ജലീകരണം സംഭവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തമിഴ് പ്രമുഖ എഴുത്തുകാരി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ടു ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായി, ജയറാം, പ്രഭു, ഐശ്വര്യലക്ഷ്മി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്.

 

Leave a Reply

Your email address will not be published.