India
image_print

ഡെങ്കിപ്പനി പടരുന്നു;ഉത്തര്‍പ്രദേശില്‍ 12 കുട്ടികള്‍ മരിച്ചു

Written by

askshiyas

യുപി ഫിറോസാബാദില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 12 കുട്ടികളാണ് മരിച്ചത്. പകര്‍ച്ചവ്യാധിയില്‍ കുട്ടികള്‍ മരിച്ചതോടെ പ്രതിഷേധം ശക്തമാകുകയാണ്. അടുത്തിടെ ഇവിടെ കൂടുതല്‍ മരണം നടക്കുന്നതായി പ്രദേശവാസികള്‍ പറയുമ്പോഴും എട്ടുമരണം മാത്രമാണ് പനിയും ഡെങ്കിപ്പനിയുമൂലം ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം.

എന്നാല്‍ ഇന്ത്യ ടുഡെ നടത്തിയ സര്‍വേയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടികള്‍ അടക്കം 24 പേര്‍ നഗ ല അമന്‍, കപവാലി ഗ്രാമങ്ങളില്‍ മരിച്ചതായി പറയുന്നു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ മരണം കുറക്കാമായിരുന്നുവെന്നാണ് പ്രാദേശിക വാസികളുടെ ആരോപണം. 4 നും 17 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും. എന്നാല്‍ ആകെ എട്ടു പേരാണ് മരിച്ചെതെന്ന് ഫിറോസാബാദ് ഡിഎംഒ പറയുന്നു.

 

 

 

Leave a Reply

Your email address will not be published.