India
image_print

മരുഭൂമികളാകുമോ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍?

Written by

archanaa chuqwe

ഭൂമിയും ചൂടും കാലാവസ്ഥയും ഒക്കെ പണ്ടേ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്.എന്നിട്ടും ആരും ഭൂമിയുടെ സംരക്ഷണത്തിനായി ഒന്നും ചെയ്തുകണ്ടില്ല.എല്ലാം ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി. കഴിഞ്ഞ പല പതിറ്റാണ്ടുകളായി ചില വരണ്ട പ്രദേശങ്ങളില്‍ മരുഭൂമീകരണത്തിന്റെ വ്യാപ്തിയും തീവ്രതയും വര്‍ദ്ധിച്ചിട്ടുണ്ട്. അത്തരത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെപ്പറ്റി പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ്. ഇവിടുത്തെ സംസ്ഥാനങ്ങളില്‍ പലതും ഭൂമിയില്‍ ജലാംശം കുറഞ്ഞ് അതിവേഗം തരിശായിക്കൊണ്ടിരിക്കുകയാണ്. മിസോറം, അരുണാചല്‍ പ്രദേശ്, അസം, ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ കിഴക്കന്‍ സംസ്ഥാനങ്ങളും പഞ്ചാബ്, ഡല്‍ഹി, ഉത്തരാഘണ്ഡ്, ജമ്മുകാശ്മീര്‍ എന്നീ വടക്കന്‍ സംസ്ഥാനങ്ങളും മരുവത്കരണത്തിന്റെ പാതയിലാണ്. ഐ.എസ്.ആര്‍.ഒയുടെ നേതൃത്വത്തിലുള്ള സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ 2003നും 2018നും ഇടയില്‍ ഇന്ത്യയുടെ ഉപരിതല ഭൂമിയില്‍ വന്ന മാറ്റങ്ങളേക്കുറിച്ച് നടന്ന പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.ഡെസേട്ടിഫിക്കേഷന്‍ ആന്‍ഡ് ലാന്‍ഡ് ഡീഗ്രഡേഷന്‍ അറ്റ്‌ലസ് ഓഫ് ഇന്ത്യ എന്ന പഠനത്തില്‍ ഈ കാലയളവില്‍ മുമ്പെങ്ങുമില്ലാത്ത വിധമാണ് ഭൗമ ഉപരിതലത്തിലെ ജലാംശം കുറഞ്ഞു പോയതെന്ന് വ്യക്തമായി എടുത്ത് പറയുന്നുണ്ട്.രാജ്യത്തിന്റെ മൊത്തം ഭൂമിയുടെ 70 ശതമാനം, അതായത് 82.64 ദശലക്ഷം ഹെക്ടര്‍ മരുഭൂമിയായിക്കൊണ്ടിരിക്കുകയാണ്.ഇതിനര്‍ത്ഥം ഇന്ത്യയുടെ ഏതാണ്ട് നാലിലൊന്ന് മരുഭൂമീകരണത്തിലാണ്.മരുഭൂമീകരണം ഇതിനകം കാര്‍ഷിക ഉല്‍പാദനക്ഷമതയും വരുമാനം കുറക്കുകയും ചില വരണ്ട പ്രദേശങ്ങളിലെ ജൈവവൈവിധ്യം നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തു .കാലാവസ്ഥ വ്യതിയാനവും മനുഷ്യ മേധാവിത്വവും ഉള്‍പ്പെടെ വിവിധ കാരണങ്ങളാണ് ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നത്.

മരുവത്കരണം എന്നത് ഭൂമിയുടെ അപചയമാണ്.അതില്‍ താരതമ്യേന ഭൂമി വരണ്ട് തരിശായി കാലക്രമത്തില്‍ ജലസാന്നിധ്യം നഷ്ടപ്പെടും.ജലാംശം നഷ്ടപ്പെടുന്നതോടെ സസ്യജാലങ്ങളും വന്യജീവിസമ്പത്തും ഇല്ലാതാകും. അങ്ങനെ ആ ഭൂമി മരുഭൂമിയാകും. ലോകത്തിന്റെ പല ഭാഗത്തും വ്യാപകമായി കാണുന്ന പ്രതിഭാസമാണിത്.മരുഭൂമീകരണം ബാധിച്ച വരണ്ട പ്രദേശങ്ങള്‍ക്ക് സസ്യജീവിതത്തെ പിന്തുണയ്ക്കാനുള്ള കഴിവ് മാത്രമല്ല, ജലവ്യവസ്ഥകളുടെ പരിപാലനം, ആഗോളതാപനത്തില്‍ കാര്‍ബണ്‍ ഉപയോഗം സംഭരിക്കല്‍ തുടങ്ങിയ ആവാസവ്യവസ്ഥ സേവനങ്ങള്‍ നല്‍കാനുള്ള കഴിവും നഷ്ടപ്പെടും.നോര്‍ത്ത് ഈസ്റ്റിലെ മിസോറാം രാജ്യത്ത് ഏറ്റവും വേഗത്തില്‍ മരുഭൂമിയാകുന്നുവെന്ന് ഐഎസ്ആര്‍ഒ ഡാറ്റ കാണിക്കുന്നു.15 വര്‍ഷത്തിനുള്ളില്‍ 2.8 മടങ്ങ് വേഗതയിലാണ് ഇവിടെ മരുവത്കരണം നടക്കുന്നതെന്നാണ് ഐഎസ്ആര്‍ഒ പഠനത്തിലുള്ളത്. 0.18 മില്യണ്‍ ഹെക്ടേഴ്‌സ് ഭൂമി ഇവിടെ മരുഭൂമിയായി മാറി.2003 മുതല്‍ 2005 വരെയുള്ള രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ 4.55 ശതമാനം ഭൂമി ലാന്‍ഡ് ഡീഗ്രഡേഷന് വിധേയമായി. 2011-13 വര്‍ഷങ്ങളില്‍ ഇത് 8.89% ആയി ഉയര്‍ന്നു. അരുണാചല്‍ പ്രദേശില്‍ 2.4 ശതമാനം ഭൂമിയാണ് മരുവല്‍ക്കരണത്തിന്റെ പാതയിലുള്ളത്. 2003-05, 2018-19 വര്‍ഷങ്ങളില്‍ 46 ശതമാനത്തോളമാണ് അരുണാചല്‍ പ്രദേശില്‍ മരുവത്കരണം കൂടിയത്.നാഗാലാന്‍ഡില്‍ ആകട്ടെ സംസ്ഥാനത്തിന്റെ 38.74 ശതമാനം മരുവല്‍ക്കരണത്തിന്റെ വക്കിലാണ്.

ഭൂമിയിലെ ജലാംശം നഷ്ടപ്പെടുത്തുന്നത് മനുഷ്യന്റെ പ്രവൃത്തികളാണ്. വനനശീകരണമാണ് ഇതിന് പ്രധാന കാരണം.മണ്ണിന്റെ അമിത ചൂഷണവും ഭൂമിയുടെ സംതുലിതാവസ്ഥ തെറ്റിക്കുന്നു. അങ്ങനെ ഭൂമി വരണ്ടുണങ്ങുന്നു. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2011നും 2019നുമിടയില്‍ മിസോറാമില്‍ വന്‍ തോതില്‍ വനഭൂമി വെട്ടിവെളിപ്പിച്ചിട്ടുണ്ട്. മിസോറമില്‍ മൊത്തം വനത്തിന്റെ 5.8 ശതമാനവും നാഗാലാന്റില്‍ 6 ശതമാനവുമാണ് വനം നഷ്ടമായത്. അസമിലെയും മേഘാലയയിലെയും കൃഷിഭൂമികള്‍ വലിയ തോതില്‍ ജലദൗര്‍ലഭ്യം നേരിടുന്നുണ്ട്. കൃഷി ഭൂമി വര്‍ദ്ധിച്ചുവരുന്നതും മരുഭൂമീകരണ നിരക്ക് വര്‍ദ്ധിക്കുന്നതിന്റെ പിന്നിലെ രണ്ടാമത്തെ ഘടകമാണ്.മരുഭൂമീകരണം ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഭയപ്പെടുത്തുന്ന കാര്യം, അതിന്റെ വേഗത അടുത്ത ദശകങ്ങളില്‍ വര്‍ധിച്ചു എന്നാതാണ്.മാറുന്ന കാലാവസ്ഥ, നീണ്ടുനില്‍ക്കുന്ന വരള്‍ച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, മഞ്ഞ് വീഴ്ച എന്നിങ്ങനെ വര്‍ദ്ധിച്ചുവരുന്ന സംഭവങ്ങള്‍ ഭൂമിയുടെ അളവ് കുറയ്ക്കുന്നു.അതേസമയം, ഭക്ഷണം, കാലിത്തീറ്റ, ഇന്ധനം, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ ആവശ്യം വര്‍ദ്ധിക്കുന്നത് ഭൂമിയുടെ സമ്മര്‍ദ്ദവും പ്രകൃതി വിഭവങ്ങള്‍ക്കുള്ള മത്സരവും വര്‍ദ്ധിപ്പിക്കുന്നു.ഇതും ഭൂമിയുടെ നാശത്തിന്റെ മറ്റ് പ്രധാന കാരണങ്ങളാണ്.

Leave a Reply

Your email address will not be published.