India
ഡയാന രാജകുമാരിയുടെ കഥയുമായി സ്പെന്‍സര്‍
Last updated on Aug 28, 2021, 1:15 pm


ഡയാന രാജകുമാരിയുടെ വിവാഹത്തിന് ശേഷമുള്ള ജീവിതം പറയുന്ന സിനിമയാണ് സ്പെന്‍സര്‍. പാബ്രോ ലറെയ്ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ക്രിസ്റ്റെന് സ്റ്റെവാര്‍ട് ആണ് ഡയാനയായി ചിത്രത്തില്‍ അഭിനയിക്കുന്നത്. നവംബര്‍ അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക. ചാള്‍സ് രാജകുമാരനായി ജാക് ഫാര്തിങ് ആണ് അഭിനയിക്കുന്നത്. തിമോത്തി സ്പാള്, ഷോണ്‍ ഹാരിസ്, സാലി ഹോകിന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


