India
സംസ്ഥാനത്ത് ഡീസല്‍വില കുറഞ്ഞു
Last updated on Aug 19, 2021, 7:13 am


സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഡീസല്‍ വില കുറഞ്ഞു. രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാം ഡീസല്‍ നിരക്ക് കുറഞ്ഞു. ഡീസല്‍ വില 20 മുതല്‍ 25 പൈസ വരെയാണ് കുറഞ്ഞിരിക്കുന്നത്.ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില 96 രൂപ ആറ് പൈസയായി. രണ്ടുദിവസത്തിനിടെ ഡീസല്‍ വിലയില്‍ 41 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയത്.അതേസമയം തുടര്‍ച്ചയായ 33 -ാം ദിവസവും പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.
ഡീസല്‍ വില കുറച്ചതോടെ ഡല്‍ഹിയില്‍ ഇന്ധനത്തിന് 89.47 രൂപയാണ്. മുംബൈയില്‍ ഡീസല്‍ വില ലിറ്ററിന് 97.04 രൂപയായി, മെട്രോകളില്‍ ഏറ്റവും ഉയര്‍ന്നത് നിരക്കാണിത്. അതുപോലെ, കൊല്‍ക്കത്തയിലും ഡീസല്‍ വില കുറഞ്ഞു. പശ്ചിമ ബംഗാള്‍ തലസ്ഥാനത്ത് ഇന്ധനം ലിറ്ററിന് 92.57 രൂപയാണ്.ചെന്നൈയില്‍ ഡീസല്‍ വില 18 പൈസ കുറഞ്ഞു, ഇന്ധനത്തിന്റെ വില കഴിഞ്ഞ ദിവസം 94.20 രൂപയില്‍ നിന്ന് 94.02 രൂപയായി.


