India
image_print

ചെന്നൈ സൂപ്പര്‍ കിംഗ്സ് യുവതാരത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍

Written by

archanaa chuqwe

ചെന്നൈ സൂപ്പര്‍ കിംഗ്സ് യുവതാരത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍ .ഗെയ്കവാദ് എന്ന താരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സെലക്റ്ററും താരവുമായിരുന്നു ദിലീപ് വെങ്സര്‍ക്കാര്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഗെയ്കവാദ്.കൗമാരകാലത്ത് തന്നെ മികവ് കാണിച്ചിരുന്നുവെന്നും ”10 വയസുള്ളപ്പോള്‍ പൂനെ അക്കാദമിയയില്‍ വന്നിരുന്നു. അക്കാദമിയിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നത് കഴിവിന്റെ അടിസ്ഥാനത്തിലാണ്. ഗെയ്കവാദിന് കഴിവുള്ളതുകൊണ്ടാണ് അക്കാദമിയില്‍ പരിശീലിക്കാന്‍ അവസരം കിട്ടിയത്. 16 വയസുള്ളപ്പോള്‍ ഞാനവരെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി.എല്ലാ വര്‍ഷവും താരങ്ങളെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോവാറുണ്ട്. പത്ത് മത്സരങ്ങള്‍ അവിടെ കളിക്കും. മിക്ക സമയങ്ങളിലും അവന്‍ സെഞ്ചുറികള്‍ നേടിയിരുന്നു. അതും 160, 170 എന്നിങ്ങനെ വലിയ സ്‌കോറുകള്‍. അതോടൊപ്പം അര്‍ധ സെഞ്ചുറികളും താരം സ്വന്തമാക്കി. അന്ന് ഞാനവനോട് പറഞ്ഞിരുന്നു, കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കണമെന്ന്. അവന്‍ സെഞ്ചുറി നേടിയാല്‍ ടീം 200 സ്വന്തമാക്കും.
രാജസ്ഥാന്‍ റോയല്‍സിനെതിരെ താരം ആ നേട്ടം സ്വന്തമാക്കിയത് ലോകം കാണുകയും ചെയ്തു. അവന്‍ മാനസികമായി കരുത്തനാണ്. സെലക്റ്റര്‍മാര്‍ ഗെയ്കവാദിന് അവസരം നല്‍കണം. നിലവില്‍ ഫോമിലുള്ള ഒരു താരത്തെ തിരഞ്ഞെടുക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് വെങ്സര്‍ക്കാര്‍ പറഞ്ഞത്.

 

അതേസമയം ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഗെയ്കവാദ് 635 റണ്‍സാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിലും ഗെയ്കവാദ് ചെന്നൈക്ക് വേണ്ടി കളിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ 200 റണ്‍സില്‍ കൂടുതല്‍ നേടാന്‍ ഗെയ്കവാദിന് സാധിച്ചു. അവസാന മത്സരങ്ങളിലാണ് താരം ഫോമിലായത്. തുടക്കത്തില്‍ ചെറിയ സ്‌കോറുകളില്‍ പുറത്തായിരുന്നു.

 

Leave a Reply

Your email address will not be published.