India
image_print

മോശം പെരുമാറ്റം;ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ താക്കീത്

Written by

archanaa chuqwe

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ താക്കീത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ രണ്ടാംക്വാളിഫയറിലെ
മോശം പെരുമാറ്റത്തിനാണ് താരത്തിന് താക്കീത് നല്‍കിയത്. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ലെവല്‍ 1 കുറ്റം താരം ചെയ്തതായാണ് കണ്ടെത്തല്‍. പുറത്തായ ശേഷം താരം സ്റ്റംപ് തട്ടിത്തെറിപ്പിച്ചത് ക്യാമറയില്‍ കാണാമായിരുന്നു.

അതേസമയം ഐപിഎല്ലില്‍ നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനല്‍ നടക്കും. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ മൂന്ന് വിക്കറ്റിന് കൊല്‍ക്കത്ത തോല്‍പ്പിച്ചതോടെയാണിത്. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ജയത്തിലെത്തിയത് . ഓപ്പണറായിറങ്ങി തകര്‍ത്തടിച്ച വെങ്കടേഷ് അയ്യരാണ് കളിയിലെ താരം. യുഎഇ പാദത്തില്‍ നിറംമാറിയ കൊല്‍ക്കത്ത ഫൈനലിലെത്തുന്നത് തുടര്‍ച്ചയായ നാലാം ജയത്തോടെയാണ് എന്ന സവിശേഷതയുണ്ട്.അതേസമയം നേരത്തെ ബാറ്റര്‍മാരോട് പഥ്യം കാട്ടാത്ത ഷാര്‍ജയിലെ പിച്ചില്‍ ഡല്‍ഹി നേടിയത് അഞ്ച് വിക്കറ്റിന് 135 റണ്‍സായിരുന്നു. ശിഖര്‍ ധവാന്‍ 36ഉം ശ്രേയസ് അയ്യര്‍ 30ഉം റണ്‍സെടുത്തു.

 

Leave a Reply

Your email address will not be published.