India
image_print

അധിക്കാരക്കൊതിയന്‍;ജോസ് കെ മാണിക്കെതിരെ സംവിധായകന്‍ മേജര്‍ രവി

Written by

archanaa chuqwe

ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. ജോസ് കെ മാണി വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരെ ഫേസ്ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവി വിമര്‍ശനമുന്നയിച്ചത്. ജോസ് കെ മാണിക്ക് അധികാര മോഹമാണെന്നും അസംബ്ലി തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടാത്തതിനാലാണ് വീണ്ടും മത്സരിക്കുന്നതെന്നും അധികാരത്തിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നുവെന്നും ലോക്‌സഭ എം.പിയായിരിക്കുമ്പോള്‍ സ്ഥാനം രാജി വെച്ച് രാജ്യസഭാ എം.പിയാകുന്നു. പിന്നെ അവിടുന്നും രാജി വെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കുന്നു. പിന്നെ വീണ്ടും രാജ്യസഭാ എം.പിയായി മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് മേജര്‍ രവി പറഞ്ഞത്.

 

ജോസ് കെ മാണി തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന വിഷയമാണ് ആദ്യം പറയാനുള്ളതെന്നും അധികാരമോഹികളായ ചില വര്‍ഗ്ഗങ്ങളുണ്ട്. ഇവറ്റകള്‍ക്ക് എന്താണെന്ന് വെച്ചാല്‍ അധികാരം വേണം. ഒന്നുന്ന് ചാടി അങ്ങട്ട് ചാടി ഇങ്ങട്ട് ചാടി, ഇതിനൊക്കെയുള്ള കാശ് എവിടുന്നാണ് കൊടുക്കുന്നത്. ഇവന്‍മാരുടെയൊക്കെ അച്ഛന്‍മാരാണോ കൊടുക്കുന്നത്. നമ്മുടെയൊക്കെ കാശല്ലേയിത്. ജനങ്ങളുടെ പണം കൊണ്ട് അധികാരത്തിന് വേണ്ടി, ലോക്‌സഭയില്‍ നിന്നും രാജി വെച്ചു രാജ്യസഭയില്‍ പോയി. രാജ്യസഭയില്‍ നിന്ന് രാജിവെച്ച് അസംബ്ലിയിലേക്ക് മത്സരിച്ചു തോറ്റു. തിരിച്ചു അങ്ങോട്ട് തന്നെ പോവുകയാണ് എന്ന വിമര്‍ശനങ്ങളാണ് മേജര്‍ രവി ഉന്നയിച്ചത്.

 

Leave a Reply

Your email address will not be published.