India
വിവാഹമോചനം; പ്രതികരണവുമായി സാമന്ത
Last updated on Aug 30, 2021, 11:45 am


ധാരാളം ആരാധകരുള്ള താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. അടുത്തിടെ ഇരുവരും വിവാഹ മോചിതരാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സമന്ത തന്റെ സാമന്ത അക്കിനേനി എന്ന പേര് മാറ്റി സാമന്ത എസ് എന്ന് ആക്കിയതാണ് ഇതിന് കാരണം. ഇതേതുടര്‍ന്ന് പലതരത്തില്‍ ഉള്ള വാര്‍ത്തകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇതേ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ടത്. പേര് മാറ്റിയതോടെ സാമന്ത നാഗചൈതന്യയുമായി പിണക്കത്തില്‍ ആണെന്നും ഇരുവരും പിരിയാന്‍ പോകുന്നു എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാലിപ്പോള്‍ അതിന് മറുപടിയുമായ രംഗത്തെത്തിയിരിക്കുക്കാണ് സാമന്ത. ഫാമിലി മാന്‍ 2 മായി ബന്ധപ്പെട്ട് പുറത്ത് വന്ന ട്രോളുകള്‍ക്ക് മറുപട് നല്‍കികൊണ്ട് ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.ഞാനിത്തരം ട്രോളുകളോട് പ്രതികരിക്കാറില്ല. ഞാനെന്നും അങ്ങനെ തന്നെയായിരുന്നു. ഇത്തരം ബഹളങ്ങളോട് ഞാന്‍ പ്രതികരിക്കാറില്ല, ഫാമിലി മാന്‍ സംബന്ധിച്ച വിവാദങ്ങളോട് ഞാന്‍ പ്രതികരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. നിരവധി ട്വീറ്റുകള്‍ എനിക്കെതിരേ വന്നു. പക്ഷേ വേണ്ട എന്ന് തന്നെയായിരുന്നു എന്റെ തീരുമാനം. എനിക്ക് സംസാരിക്കേണ്ട സമയത്തോ എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോഴോ ഞാന്‍ സംസാരിക്കും സാമന്ത വ്യക്തമാക്കി.


