India
image_print

ട്വിറ്ററിനെ മുട്ടുകുത്തിക്കാന്‍ ട്രംപ്; സ്വന്തം സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ആരംഭിക്കുന്നു

Written by

archanaa chuqwe

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങുന്നു.ജനുവരി 6 കാപ്പിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചതിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് സ്വന്തം സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ആരംഭിക്കാന്‍ പോകുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.’ട്രൂത്ത് സോഷ്യല്‍’ എന്നായിരിക്കും പുതിയ പ്ലാറ്റ്‌ഫോമിന്റെ പേര്.ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പാണ് ആപ്പ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ അമേരിക്കയില്‍ ട്രൂത്ത് സോഷ്യല്‍ തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തമാസം സോഫ്റ്റ്-ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിന് പുറമേ, അടുത്ത വര്‍ഷം ആദ്യം രാജ്യവ്യാപകമായി ആരംഭിക്കാനാകുമെന്ന് കമ്പനി പറയുന്നു, പ്രോഗ്രാം, വാര്‍ത്ത, പോഡ്കാസ്റ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ ഓണ്‍ ഡിമാന്‍ഡ് സേവനം ആസൂത്രണം ചെയ്യുന്നു.ട്രൂത്ത് സോഷ്യലിലൂടെ തന്റെ ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ടെക്നോളജി ഭീമന് (ട്വിറ്റര്‍) തിരിച്ചടി നല്‍കുന്നതിനും കാത്തിരിക്കുകയാണെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.’ട്വിറ്ററില്‍ താലിബാന്‍ വലിയ സാന്നിധ്യമുള്ള ഒരു ലോകത്താണ് ഞങ്ങള്‍ ജീവിക്കുന്നത്, എന്നിട്ടും നിങ്ങളുടെ പ്രിയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് നിശബ്ദനായി,’ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ‘ട്വിറ്ററില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വിലക്കപ്പെട്ടപ്പോള്‍ മുതല്‍ ട്രംപ് സ്വന്തം സോഷ്യല്‍ മീഡിയ സൈറ്റ് ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

Leave a Reply

Your email address will not be published.