India
കോഴിക്കോട് ഇരട്ട സ്ഫോടന കേസ്:എന്‍ഐഎക്ക് തിരിച്ചടി
Last updated on Jan 27, 2022, 9:00 am


കോഴിക്കോട് ഇരട്ടസ്ഫോടനക്കേസില്‍ എന്‍ഐഎയ്ക്ക് തിരിച്ചടി.ഇരട്ടസ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍.ഐ.എ. കോടതി ശിക്ഷിച്ചിരുന്നത്. എന്‍ഐഎ കോടതി വിധിച്ച ഇരട്ട ജീവപര്യന്തവും റദ്ദാക്കിയിട്ടുണ്ട്. കൂട്ടുപ്രതി ഷഫാസിനെയും കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ നല്കിയ അപ്പീലും ഹൈക്കോടതി തള്ളി. കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെയാണ് വെറുതെ വിട്ടിരുന്നത്. 2006ലാണ് കോഴിക്കോട് നഗരത്തില്‍ ഇരട്ട സ്ഫോടനമുണ്ടായത്. കെഎസ്ആര്‍ടിസി, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായിരുന്നു സ്ഫോടനങ്ങള്‍ നടന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.


