India
image_print

റാണിയായി നവ്യ നായര്‍; ദൃശ്യം 2 കന്നഡ ട്രയിലര്‍ പുറത്ത്

Written by

archanaa chuqwe

മലയാളത്തില്‍ വന്‍ വിജയം നേടിയ ദൃശ്യം 2വിന്റെ കന്നഡ പതിപ്പ് ട്രയിലര്‍ റിലീസ് ചെയ്തു. കന്നഡ പതിപ്പിന്റെ പേര് ‘ദൃശ്യ 2’ എന്നുതന്നെയാണ്. രവിചന്ദ്രന്‍ തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. നവ്യ നായരാണ് മലയാളത്തില്‍ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രമായി എത്തുന്നത്. ആശ ശരത് തന്നയാണ് കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തില്‍ എത്തുക.പ്രഭുവാണ് സിദ്ദിഖ് വേഷമിട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ദൃശ്യത്തിന്റെ ഒന്നാംഭാഗവും രണ്ടാംഭാഗവും മലയാളകരയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

 

പി.വാസു സംവിധാനം ചെയ്യുന്ന കന്നഡ പതിപ്പ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മിക്കുന്നത്. ചിത്രം ഡിസംബര്‍ 10ന് റിലീസിനെത്തും. ആദ്യഭാഗത്തില്‍ അഭിനയിച്ചവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന് 2014ലാണ് ‘ദൃശ്യ’ എന്ന പേരില്‍ കന്നഡ റീമേക്ക് ഒരുങ്ങിയത്. പി വാസു തന്നെയായിരുന്നു ആദ്യഭാഗവും സംവിധാനം ചെയ്തത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.ചിത്രത്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published.