India
image_print

രണ്ടായിരത്തോളം ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നു

Written by

askshiyas

ശനിയാഴ്ചകൂടി ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ തീരുമാനിച്ച് മോട്ടോർവാഹനവകുപ്പ്. ആയിരക്കണക്കിനാളുകൾ ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്ന സാഹചര്യത്തിലാണിത്.

തിരക്കു മുൻനിർത്തി ടെസ്റ്റുകളുടെ എണ്ണം കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഓരോ ആർ.ടി. ഓഫീസ് പരിധിയിലും 700 മുതൽ 2,000 വരെ ലേണേഴ്സുകളുടെ കാലാവധി 30-ന് അവസാനിക്കുകയാണ്. കോവിഡ്കാരണം മാസങ്ങളോളം ഡ്രൈവിങ് ടെസ്റ്റ് നടന്നിരുന്നില്ല.

കോവിഡ് നിയമങ്ങൾ പാലിക്കേണ്ടതിനാൽ പരിമിതമായ ആളുകൾക്കാണ് ആദ്യഘട്ടത്തിൽ ടെസ്റ്റ് നടത്തിയിരുന്നത്. നിലവിൽ അഞ്ചുദിവസമാണ് ടെസ്റ്റ്. ശനിയാഴ്ചകൂടി നടത്തുമ്പോൾ ആഴ്ചയിൽ ആറുദിവസവും ടെസ്റ്റുണ്ടായിരിക്കും. അവധിദിനം വന്നാലും ശനിയാഴ്ച ടെസ്റ്റ് നടത്തണമെന്നാണു നിർദേശം.

ഫെബ്രുവരി 2020 മുതലുള്ള ലേണേഴ്സുകൾക്ക് കേന്ദ്രസർക്കാർ 2021 സെപ്റ്റംബർ 30 വരെ കാലാവധി നീട്ടിനൽകുകയായിരുന്നു. ഇനി കാലാവധി നീട്ടിനൽകില്ലെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, അപേക്ഷകരുടെയെണ്ണം കൂടുതലായതിനാൽ പലർക്കും ടെസ്റ്റിനുള്ള തീയതിലഭിച്ചില്ല.

 

 

Leave a Reply

Your email address will not be published.