India
മയക്കുമരുന്ന് കേസ്;ചാര്‍മിയെ 8 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ.ഡി
Last updated on Sep 03, 2021, 10:02 am


മയക്കുമരുന്ന് കേസില്‍ നടി ചാര്‍മിയെ 8 മണിക്കൂര്‍ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2017-ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യംചെയ്തത്.വ്യാഴാഴ്ച ബഷീര്‍ ബാഗിലെ ഇ.ഡി. ഓഫീസില്‍ ഹാജരായ ചാര്‍മി കൗറില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. 2015 മുതല്‍ 2017 വരെയുള്ള അക്കൗണ്ട് വിവരങ്ങളും ബാങ്ക് ഇടപാടുകളും സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. അതേസമയം
മയക്കുമരുന്ന് കേസില്‍ രാകുല്‍ പ്രീതും ഇന്ന് ഇ.ഡി. ഓഫീസിലെത്തി.തെലങ്കാനയിലെ പ്രൊഹിബിഷന്‍ ആന്‍ഡ് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് തടഞ്ഞ എല്‍എസ്ഡി, എംഡിഎംഎ പോലുള്ള ഉയര്‍ന്ന നിലവാരമുള്ള മയക്കുമരുന്ന് വിതരണം ചെയ്യുന്ന സെന്‍സേഷണല്‍ റാക്കറ്റുമായി ബന്ധപ്പെട്ട് 10 ലധികം ടോളിവുഡ് (തെലുങ്ക് ചലച്ചിത്ര വ്യവസായം)താരങ്ങളെ ഇഡി നേരത്തെ വിളിപ്പിച്ചിരുന്നു.റാണ ദഗ്ഗുബാട്ടി, രവി തേജ, പുരി ജഗന്നാദ് എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. 2017 ല്‍ തെലങ്കാന എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്മെന്റ് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു, തുടര്‍ന്ന് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 11 ചാര്‍ജ് ഷീറ്റുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. കേസ് പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. സിനിമമേഖലയില്‍ നിന്നടക്ക ംനിരവധി പേരാണ് കേസില്‍ അറസ്റ്റിലായത്.പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്നതാണ് എന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.


