India
image_print

ലഹരിക്കേസ്; നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ്

Written by

archanaa chuqwe

മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിയുടെ വസതിയിലും ഓഫീസിലും റെയ്‌ഡ്‌ നടത്തുന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് റെയ്‌ഡ്‌ നടത്തുന്നത്.

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യാ കേസിലും ഇംതിയാസ് ഖത്രിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ഖത്രി മയക്കുമരുന്ന് വിതരണം ചെയ്തു എന്നായിരുന്നു ആരോപണം. രാജ്പുതിന്‍റെ മുന്‍ മാനേജരാണ് ഈ ആരോപണം ഉന്നയിച്ചത്.

അതിനിടെ ആ​ര്യ​ൻ ഖാ​ന്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് ലഹരി കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ആര്യൻഖാൻ ജാമ്യാപേക്ഷ നൽകുമെന്ന് വാർത്തകൾ വന്നിരുന്നു.

നിലവിൽ ആ​ര്യ​ൻ ഉള്‍പ്പെടെ ആ​റു പേ​രെ ആ​ർ​ത​ർ റോ​ഡ്​ ജ​യി​ലി​ലേക്കും ര​ണ്ടു​ സ്ത്രീകളെ ബൈ​ഖു​ള ജ​യി​ലി​ലേക്കുമാണ് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *