India
image_print

1000 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

Written by

archanaa chuqwe

ഓപ്പറേഷൻ സ്കോർപിയോൺ വഴി ദുബായിൽ പിടിച്ചെടുത്തത് 1000 കോടിയുടെ മയക്കുമരുന്ന്.
അടുത്തിടെ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. ചരക്കു കണ്ടെയ്‌നറിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് കൊക്കൈയ്ൻ പിടിയിലായത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. ആന്റി നാർക്കോട്ടിക് ഉദ്യോഗസ്ഥർ വെയർഹൗസിൽ റെയ്ഡ് നടത്തി കുറ്റവാളിയെ കൈയോടെ പിടികൂടുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയാണുണ്ടായത്.

കപ്പലിൽ കൊണ്ടുവന്ന മയക്കുമരുന്ന് മറ്റൊരു എമിറേറ്റിലേക്ക് കൊണ്ടുപോകുകയും ഗോഡൗണിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. കണ്ടെയ്നർ അഴിക്കുന്നതിനായി വാടകയ്‌ക്കെടുത്ത എസ് യു വി, ആംഗിൾ ഗ്രൈൻഡറുകൾ, കട്ടിംഗ് ഉപകരണങ്ങൾ എന്നിവയും അന്വേഷണസംഘം കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *