India
image_print

മയക്കുമരുന്ന്‌ കേന്ദ്രമായി കൊച്ചി

Written by

askshiyas

കൊച്ചി മയക്കുമരുന്ന്‌ കേന്ദ്രമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊച്ചിയുടെ തീരത്തും വിമാനത്താവളത്തിലും വാഹനങ്ങളിൽനിന്നുമായി 4000 കോടിയോളം രൂപയുടെ മയക്കുമരുന്നുകളാണ്‌ പിടികൂടിയത്‌. ഈ വർഷം ആദ്യ മൂന്നുമാസംമാത്രം മയക്കുമരുന്നുകടത്തും ഉപയോഗവുമായി ബന്ധപ്പെട്ട 368 കേസുകളാണ്‌ കൊച്ചിയിൽ രജിസ്‌റ്റർ ചെയ്‌തത്‌.അന്താരാഷ്‌ട്ര ബന്ധമുള്ള വിദേശ പൗരന്മാരും യുവതികൾ ഉൾപ്പെടെ മലയാളികളും കസ്‌റ്റംസ്‌, ഡിആർഐ, എക്‌സൈസ്‌, പൊലീസ്‌ അന്വേഷക സംഘങ്ങളുടെ പിടിയിലായി.

 

കഞ്ചാവ്‌, നൈട്രസോൺ, കൃത്രിമമായി നിർമിക്കുന്ന ലഹരിമരുന്നായ എംഡിഎംഎ, ഹാഷിഷ്‌, ഹാഷിഷ്‌ ഓയിൽ എന്നിങ്ങനെ വിവിധ ലഹരിവസ്‌തുക്കൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്ത്‌ ആദ്യമായി ആയിരത്തോളം എൽഎസ്‌ഡി സ്‌റ്റാമ്പുകൾ ഒന്നിച്ച്‌ പിടിച്ചെടുത്തതും ഇക്കാലത്താണ്‌.ജൂണിൽ അങ്കമാലിയിലെ ഫ്ലാറ്റിൽനിന്ന്‌ നാലുകോടിയോളം രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തിരുന്നു. രണ്ട്‌ മലയാളി യുവാക്കളും അറസ്‌റ്റിലായി. കാക്കനാട്‌ ഉൾപ്പെടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെയും പ്രവർത്തനം.ഇതിൽ ഏറ്റവുമൊടുവിലെ ലഹരിവേട്ട കാക്കനാട്ടെ ഫ്ലാറ്റിലേത്‌ ആയിരുന്നു. പത്തുകോടിയിലേറെ വിലവരുന്ന എംഡിഎംഎയുമായി യുവതി ഉൾപ്പെടെ അഞ്ചുപേരെയാണ്‌ എക്‌സൈസ്‌ പിടികൂടിയത്‌. ചെന്നൈ ഉൾപ്പെടെ നഗരങ്ങളിൽനിന്ന്‌ ലഹരി കൊച്ചിയിലെത്തിച്ച്‌ വിൽപ്പന നടത്തിവരികയായിരുന്നു സംഘം.

Leave a Reply

Your email address will not be published.