India
image_print

മദ്യലഹരിയില്‍ സൈനിക വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ച് മോഡല്‍

Written by

askshiyas

ദ്യലഹരിയില്‍ സൈനിക വാഹനം ആക്രമിച്ച് 22കാരിയായ മോഡല്‍.മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.ബുധനാഴ്ച രാത്രിയാണ് ഗ്വാളിയോറില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന മോഡല്‍ റോഡില്‍ മോഡല്‍ സൈനിക വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പോലീസ് പറയുന്നതനുസരിച്ച്, ഡല്‍ഹിയില്‍ നിന്ന് വന്ന മോഡല്‍ മദ്യലഹരിയില്‍ റോഡില്‍ ബഹളം സൃഷ്ടിക്കുകയും ഒരു സൈനിക വാഹനം തടഞ്ഞ് ആക്രമിക്കുകയും ചെയ്തു. പെണ്‍കുട്ടി തുടര്‍ച്ചയായി സൈനിക വാഹനത്തിന്റെ ഹെഡ്ലൈറ്റ് ചവിട്ടുകയും നശിപ്പിക്കുകയും ചെയ്യുന്നു. തടയാന്‍ ശ്രമിച്ച ഒരു പട്ടാള ഉദ്യോഗസ്ഥനെ തള്ളിമാറ്റുകയും റോഡിലെ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

സംഭവത്തില്‍ പടാവ് പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വഴിയാത്രക്കാരെ പെണ്‍കുട്ടി അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അരമണിക്കൂറിലധികം സമയമെടുത്തുാണ് പെണ്‍കുട്ടിയെ പോലീസ് പിടികൂടിയത്.സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ആര്‍മിയുടെ ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മറ്റു രണ്ട് പേര്‍ സ്റ്റേഷനില്‍ ചെന്നതിനെ തുടര്‍ന്ന് മോഡലിനെ ജാമ്യത്തില്‍ വിട്ടയച്ചു.ഡല്‍ഹിയില്‍ നിന്നുള്ള ഒരു മോഡലാണെന്ന് സ്വയം അവകാശപ്പെട്ട പെണ്‍കുട്ടി ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് ഗ്വാളിയറില്‍ എത്തിയതെന്ന് പോലീസിനോട് പറഞ്ഞു.പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം ഒരു ഹോട്ടലില്‍ വിരുന്നില്‍ പങ്കെടുക്കുകയും തുടര്‍ന്ന് മദ്യലഹരിയില്‍ സുഹൃത്തിനോട് തര്‍ക്കിക്കുകയും ഹോട്ടലില്‍ ഇറങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Leave a Reply

Your email address will not be published.