India
image_print

താലിബാന്റെ കയറ്റുമതി നിരോധനം;ഇന്ത്യയില്‍ ഡ്രൈഫ്രൂട്‌സിന്റെ വില കുത്തനെ ഉയർന്നു

Written by

archanaa chuqwe

താലിബാന്റെ കയറ്റുമതി നിരോധനം മൂലം ഇന്ത്യയില്‍ ഡ്രൈഫ്രൂട്‌സിന്റെ വില കുത്തനെ ഉയർന്നു. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ ഉത്സവ സീസണിന് മുമ്പ് ഇന്ത്യയില്‍ വില്‍ക്കുന്ന ഡ്രൈഫ്രൂട്‌സിന്റെ വില കുതിച്ചുയരാന്‍ കാരണമായി.അതുകൊണ്ടുതന്നെ വിതരണം എപ്പോള്‍ പുന;സ്ഥാപിക്കുമെന്ന് അറിയാതെ ആശങ്കയിലാണ് ഇപ്പോൾ വ്യാപാരികള്‍

 

ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ) ഡയറക്ടര്‍ ജനറല്‍ (ഡിജി) ഡോ. അജയ് സഹായി പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാക്കിസ്ഥാനിലെ ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെയുള്ള ചരക്ക് നീക്കം താലിബാന്‍ നിര്‍ത്തിയിരിക്കുകയാണ്.

 

അതേസമയം അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ ഉണങ്ങിയ പഴങ്ങളുടെ വില കുതിച്ചുയരുമെന്ന്‌ എഫ്‌ഐഇഒയും ആശങ്ക പ്രകടിപ്പിച്ചു.’അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നു. അവിടെ നിന്നുള്ള ഇറക്കുമതി പാകിസ്താനിലെ ട്രാന്‍സിറ്റ് റൂട്ടിലൂടെയാണ്. ഇപ്പോള്‍ താലിബാന്‍ പാകിസ്ഥാനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി, അതിനാല്‍ ഇറക്കുമതി ഫലത്തില്‍ നിര്‍ത്തിവച്ചിരിക്കുന്നു. അജയ് സഹായി അറിയിച്ചു.

Leave a Reply

Your email address will not be published.