India
image_print

പൊലീസ് ഭീഷണിപ്പെടുത്തിയതായി ഇബുള്‍ ജെറ്റ് സഹോദരന്മാര്‍

Written by

archanaa chuqwe

പൊലീസിനെതിരെ പ്രതികരിച്ചാല്‍ ഇല്ലാത്ത കേസില്‍ കുടുക്കുമെന്നും വീട്ടില്‍ ഇരുത്തില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നോട്ടീസ് നിലനില്‍ക്കുന്നതല്ലെന്നുമാണ് ഇരുവരും പുതിയ വ്‌ളോഗിലൂടെ പറയുന്നത്.കൂടാതെ മറ്റൊരു സംസ്ഥാനത്ത് നടന്ന കാര്യത്തിന് ഇവിടെ എങ്ങനെയാണ് നടപടി എടുക്കുകയെന്നാണ് അഡ്വക്കേറ്റിന് ഒപ്പമുള്ള വീഡിയോയിലൂടെ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ പ്രതികരണം.

 

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ ഉത്തരേന്ത്യയിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തിലും നടപടിക്ക് നീക്കം തുടങ്ങിയിരുന്നു. ആംബുലന്‍സ് എന്ന വ്യാജേന സൈറണും എയര്‍ഹോണും മുഴക്കി പരിഭ്രാന്തി പരത്തി ബിഹാറിലൂടെ അതിവേഗത്തില്‍ യാത്ര ചെയ്യുന്ന വീഡിയോ ഇവര്‍ തന്നെയാണ് നേരത്തെ യൂട്യൂബില്‍ പങ്കുവച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ ബിഹാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published.