India
ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് തിരിച്ചടി;വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കി
Last updated on Sep 10, 2021, 9:55 am


കണ്ണൂര്‍ ആര്‍ടി ഓഫിസില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്ട്രേഷന് മരവിപ്പിച്ചു. KL 73 ബി 777 നമ്പറിലുള്ള വാഹനത്തിന്റെ രാജിസ്ട്രേഷനാണ് മരവിപ്പിച്ചത്.വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി.ജോയിന്റ് ആര്‍ട്ടിഒയുടെ നോട്ടീസിന് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ആറു മാസത്തേക്കാണ് നടപടി. നെപ്പോളിയന് എന്ന് പേരിട്ട ട്രാവലറാണ് ഇവരുടെ വാഹനം.
നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.ഓഗസ്റ്റ് ഒമ്പതിനായിരുന്നു വാഹനം വിട്ടു കിട്ടണമെന്ന് ആവിശ്യപെട്ട് ആര്‍ടി ഓഫീസിലെത്തിയ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത.തുടര്‍ന്ന് പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.പത്ത് വകുപ്പുകളാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.


