India
image_print

ഇന്‍ഡൊനീഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ

Written by

askshiyas

വൻ ഭൂചലനത്തെ തുടർന്ന് ഇൻഡൊനീഷ്യയിൽ സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയിയത്.മൗമെരേ പട്ടണത്തിന് 100 കിലോമീറ്റർ വടക്ക് ഫ്ളോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.പ്രാദേശകസമയംപുലർച്ചെമൂന്നുമണിയോടെയായിരുന്നു ചലനം ഉണ്ടായത്.

 

അതേസമയം റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായ സാഹചര്യം കണക്കിലെടുത്ത്
1000 കിലോമീറ്റർ ദൂരം വരെ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
മൗമെരേ പട്ടണത്തിന് 100 കിലോമീറ്റർ വടക്ക് ഫ്ളോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

Leave a Reply

Your email address will not be published.