India
നടന്നത് ആസൂത്രണത്തോടെയുള്ള വേട്ടയാടല്‍;ആരോപണവുമായി ഇ ബുള്‍ ജെറ്റ് സഹോദരന്ങ്ങള്
Last updated on Aug 18, 2021, 8:35 am


തങ്ങള്‍ക്ക് നേരെ നടക്കുന്നത് ആസൂത്രണത്തോടെയുള്ള വേട്ടയാടലണെന്ന് ആരോപിച്ച് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ രംഗത്തെത്തി. കഞ്ചാവിനെതിരെ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പൊലീസ് പ്രചരിപ്പിക്കുന്നു.കൂടാതെ കെട്ടിച്ചമച്ച തെളിവുണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുകയാണ്. ചില മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയാണ് തങ്ങളെ കുടുക്കിയത്.
അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങള്‍ തങ്ങളെ ക്രൂശിക്കുന്നതെന്നും ആണ് ഇവരുടെ ആരോപണം. യൂട്യൂബ് വ്ളോഗിലൂടെയാണ് ലിബിന്റെയും എബിന്റെയും പ്രതികരണം. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്. തങ്ങള്‍ക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ട്, അതുകൊണ്ടുതന്നെ പിന്നോട്ട് പോകില്ലെന്നും സഹോദരങ്ങള്‍ പറയുന്നു.
അതേസമയം ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സഹോദരങ്ങള്‍ ജാമ്യത്തില്‍ തുടര്‍ന്നാല്‍ തെറ്റായ സന്ദേശമാകും നല്‍കുക എന്നും, ഇരുവര്‍ക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരുടെയും പ്രതികരണം.


