India
ഉമിയും തവിടുമുപയോഗിച്ചുള്ള പാത്രനിര്‍മാണത്തിന് ദേശീയ പുരസ്കാരം
Last updated on Sep 29, 2021, 5:34 am


പരിസ്ഥിതിസൗഹാര്ദപരമായ പാത്രനിര്‍മാണ സാങ്കേതികവിദ്യ കണ്ടുപിടിച്ചതിന് പാപ്പനംകോട്ടെ കേന്ദ്ര ഗവേഷണ സ്ഥാപനമായ നിസ്റ്റിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ദേശീയ പുരസ്കാരം.നിസ്റ്റിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച പാത്രങ്ങള്‍ക്കാണ് പുരസ്കാരം. 10 ലക്ഷം രൂപയുടെ സി.എസ്.ഐ.ആര്. റൂറല്‍ ടെക്നോളജി പുരസ്കാരമാണ് ലഭിച്ചത്.എന്‍ജിനീയറിങ് ടെക്നോളജിയില്‍ യുവ ശാസ്ത്രജ്ഞനുള്ള അവാര്‍ഡ് നിസ്റ്റിലെ ഡോ. അച്ചുചന്ദ്രനും ലഭിച്ചു.ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. അജയ്ഘോഷാണ്.
അരിയുടെ ഉമിയും തവിടും ഉപയോഗിച്ച് പരിസ്ഥിതി സൗഹാര്ദപാത്രങ്ങള് നിര്‍മിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. ഇത്തരം പാത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ തൊണ്ണൂറുദിവസത്തിനകം മണ്ണില്‍ ലയിക്കും. തവിടില്‍ നിര്‍മിക്കുന്നതായതിനാല്‍ ഉപയോഗം കഴിഞ്ഞ്പാത്രങ്ങള് കന്നുകാലിത്തീറ്റയായും ഉപയോഗിക്കാം. ഇത്തരത്തില്‍ നിര്‍മിക്കുന്ന പാത്രങ്ങള്‍ക്കും കപ്പുകള്‍ക്കും ആറുമാസം വരെ ഉപയോഗിക്കാവുന്നതിനുള്ള കാലാവധിയും നൂറ് ഡിഗ്രി ചൂടു വരെ താങ്ങാന്‍ കഴിയുന്നതുമാണ്.


