1

പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ല-താലിബാന്‍

ഫ്ഗാനിസ്താനിലെ ഹൈസ്‌കൂളുകളില്‍ നിന്ന് കഴിഞ്ഞ 20 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് താലിബാന്‍. കാബൂളില്‍ ചേര്‍ന്ന യോഗത്തില്‍ ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മതപഠനം പൂര്‍ത്തിയാക്കിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആധുനിക വിദ്യാഭ്യാസ രീതിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ക്ക് പ്രാധാന്യം കുറവാണ്. അഫ്ഗാനിസ്താന്റെ ഭാവിക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിവുന്ന അധ്യാപകരെ സര്‍വകലാശാലകള്‍ നിയമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പോകുന്നത് താലിബാന്‍ വിലക്കിയിരുന്നു. ആറാം ഗ്രേഡ് വരെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ താലിബാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ആണ്‍കുട്ടികള്‍ക്ക് ഒപ്പമിരുന്ന് പഠിക്കാന്‍ പാടില്ല. സ്വകാര്യ യൂണിവേഴ്‌സിറ്റികളിലെ പെണ്‍കുട്ടികള്‍ക്കും ഇതേ അവസ്ഥയാണ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇരിപ്പിടങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നതിന്റെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന സൈനികരെ അമേരിക്ക പിന്‍വലിക്കുന്ന നടപടി മെയ് മാസത്തിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഇതിനുപിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചു. താലിബാനുമായി കഴിഞ്ഞവര്‍ഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ടു ലക്ഷം യുഎസ് സൈനികരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. ഇതില്‍ 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 23, 000 പേര്‍ കൊല്ലപ്പെട്ടുകയും ചെയ്തു.