India
ഉന്നത വിദ്യാഭ്യാസ സമഗ്ര പരിഷ്കരണത്തിന് മൂന്ന് കമീഷന്നുകളെ നിയമിച്ചു
Last updated on Sep 10, 2021, 9:08 am


ഉന്നത വിദ്യാഭ്യാസ സമഗ്ര പരിഷ്കരണത്തിന് മൂന്ന് കമീഷന്നുകളെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാലോചിത പരിഷ്കാരത്തിന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷനുകളെ നിയോഗിച്ചത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്കരിക്കൽ, സർവകലാശാലകളുടെ നിയമങ്ങൾ പരിഷ്കരിക്കൽ, സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് പരിഷ്കരിക്കൽ എന്നിവയെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷനുകളെ നിയോഗിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദില്ലി സർവകലാശാല സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ പ്രൊഫസർ ഡോ. ശ്യാം ബി മേനോൻ ( ചെയർമാൻ), ചെന്നൈ ഐഐടി ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ടി പ്രദീപ് (കൺവീനർ), എംജി വിസി ഡോ. സാബു തോമസ്, ജെഎൻയു പ്രൊഫസർ ഡോ. ഐഷാ കീദ്വായ്, സംസ്ഥാന ആസൂത്രണബോർഡ് അംഗം പ്രൊഫ. രാംകുമാർ, കണ്ണൂർ പ്രൊ. വിസി ഡോ. സാബു അബ്ദുൽ ഹമീദ്, കലിക്കറ്റ് സർവകലാശാല റിട്ട. പ്രൊഫസർ ഡോ. എം വി നാരായണൻ എന്നിവരാണ് ഉന്നതവിദ്യാഭ്യാസ മേഖല സമഗ്ര പരിഷ്കരണ സമിതി അംഗങ്ങൾ.


