India
image_print

സിനിമ വിലക്കാനാവില്ല: ‘ഈശോ’ക്കെതിരായ ഹര്‍ജി തള്ളി

Written by

archanaa chuqwe

‘ഈശോ’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന് ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ആണ് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.പരാതിയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുത്ത ശേഷമേ അനുമതി നല്‍കാവൂ എന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന കോടതിയെ സമീപിച്ചത്.

നാദിര്‍ഷ സംംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍.ഈ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി പി സി ജോര്‍ജ് അടക്കമുള്ള പ്രമുഖര്‍ രംഗത്തുവന്നിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസും ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published.