India
image_print

എട്ട് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇനി ആമസോണ്‍ പ്രൈമില്‍

Written by

askshiyas

ടിടി വിപണിയില്‍ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. പ്രൈം വീഡിയോയ്‌ക്കൊപ്പം മറ്റ് എട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം കൂടി തങ്ങളുടെ ആപ്പിലൂടെ കാണാനുള്ള സൗകര്യമാണ് ആമസോണ്‍ ഒരുക്കുന്നത്. ഇതിന് പ്രത്യേകം സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമുണ്ട്. പ്രൈം വീഡിയോ ചാനല്‍സിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു. മുബി, ഡിസ്‌കവറി പ്ലസ്, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡോക്യുബേ, ഇറോസ് നൗ, ഹൊയ്‌ചൊയ്, മനോരമ മാക്‌സ്, ഷോര്‍ട്‌സ് ടിവി എന്നിവയാണ് ആഡ് ഓണ്‍ സബ്‌സ്‌ക്രിപ്ഷനോടെ ആമസോണ്‍ പ്രൈം വീഡിയോയില്‍ത്തന്നെ കാണാനാവുക.ഈ എട്ട് പ്ലാറ്റ്‌ഫോമുകളുടെ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ പ്രൈം വീഡിയോ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ഡിസ്‌കവറി പ്ലസ്, ഇറോസ് നൗ, ഷോര്‍ട്‌സ് ടിവി എന്നിവയുടെ വാര്‍ഷിക ആഡ് ഓണ്‍ സബ്‌സ്‌ക്രിപ്ഷന് 299 രൂപയാണ് നല്‍കേണ്ടത്. ഡോക്യുബേ- 499 രൂപ, ഹൊയ്‌ചൊയ്- 599 രൂപ, ലയണ്‍സ്‌ഗേറ്റ് പ്ലേ, മനോരമ മാക്‌സ് എന്നിവയ്ക്ക് 699 രൂപ, മുബി- 1999 രൂപ എന്നിങ്ങനെയാണ് പ്രതിവര്‍ഷ സബ്‌സ്‌ക്രിപ്ഷന് നല്‍കേണ്ട തുക. ചാനലുകളുടെ തുക പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനൊപ്പം ഒരുമിച്ച് നല്‍കിയാല്‍ മതിയാവും. ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ഓഫറുമായാണ് ഇത്തവണയും ആമസോണ്‍ പ്രൈം എത്തിയിരിക്കുന്നത്

 

Leave a Reply

Your email address will not be published.