India
image_print

കനത്തമഴ;ഷിംലയില്‍ എട്ടുനില കെട്ടിടം തകര്‍ന്ന് വീണു

Written by

archanaa chuqwe

നത്തമഴയില്‍ ഷിംലയില്‍ എട്ടുനില കെട്ടിടം തകര്‍ന്ന് വീണു. ഷിംലയിലെ ഹാലി പാലസിനു സമീപം ഘോഡ ചൗക്കിയിലാണ് മഴയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ബഹുനില കെട്ടിടം തകര്‍ന്ന് വീണത്. ആളുകള്‍ താമസമുണ്ടായിരുന്ന അപ്പാര്‍ട്ട്‌മെന്റാണ് നിലംപതിച്ചത്.ഉരുള്‍പൊട്ടല്‍ ആരംഭിച്ചതിന് ശേഷം ഉച്ചകഴിഞ്ഞ് അധികൃതര്‍ കെട്ടിടം ഒഴിപ്പിച്ചതിനാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കോ മരണമോ ഉണ്ടായില്ല.തകര്‍ന്ന കെട്ടിടത്തിന് ഏതാനും ദിവസം മുമ്പ് വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. കെട്ടിടം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കാത്തതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് കെട്ടിടം ഒഴിയാന്‍ ജില്ലാ അധികൃതര്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

മഴയില്‍ പ്രദേശത്തെ മണ്ണിടിഞ്ഞതാണ് കെട്ടിടം തകരാന്‍ കാരണമെന്ന് ഹിമാചല്‍ പ്രദേശ് ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടര്‍ സുദേഷ് കുമാര്‍ മോക്ത പറഞ്ഞു. താമസക്കാരെ മുഴുവന്‍ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. താമസക്കാര്‍ നോക്കി നില്‍ക്കെയാണ് കെട്ടിടം തകര്‍ന്നുവീണത്. എട്ട് നിലകളുള്ള കെട്ടിടത്തിന്റെ രണ്ട് ഭാഗങ്ങള്‍ രണ്ട് നിലകളുള്ള കെട്ടിടങ്ങളില്‍ ഇടിക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു, ഒരു ഹോട്ടല്‍ ഉള്‍പ്പെടെയുള്ള രണ്ട് സമീപ കെട്ടിടങ്ങളും അപകടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.കെട്ടിടങ്ങളിലെ ഓരോ താമസക്കാര്‍ക്കും ജില്ലാ ഭരണകൂടം 10,000 രൂപ അടിയന്തര ധനസഹായം നല്‍കിയതായി മോക്ത പറഞ്ഞു.

Leave a Reply

Your email address will not be published.